ഉപ്പള:കോവിഡ് ഭീഷണിയിലും വ്യാപനത്തിലും ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ, ഉപ്പളയിലും പരിസരത്തും ജനങ്ങൾ കൂട്ടമായെത്തിയത് ആരോഗ്യ പ്രവർത്തകരിലും, പോലീസിലും അത്ഭുതമുളവാക്കി.
ഇന്നലെ കാസറഗോഡ് ജില്ല കോവിഡ് മുക്ത മായത് ആഘോഷിക്കാനിറങ്ങിയതാണെന്ന് തോന്നും കാഴ്ച കണ്ടാൽ. ഇത്രയും ദിവസം പോലീസ്കാർ കഷ്ടപ്പെട്ട്, കർശനമായി ജനങ്ങ ളെ നിയന്ത്രിച്ചിരുന്നു. അതെല്ലാം കാറ്റിൽ പറത്തി ആണ് ഇന്ന് ജനം ആഘോഷ പൂർവ്വം പുറത്തിറങ്ങിയത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന നാലുപേരിൽ കോവിഡ് രോഗം സ്ഥിതീകരിച്ചത് ആശങ്കയുളവാക്കുന്നു.
ഒരു ബസ് നിറയെ ആളുകൾ കഴിഞ്ഞദിവസ മാണ് മഹാരാഷ്ട്രയിൽ നിന്നും ഉപ്പളയിലെ ത്തിയത്. വരും ദിവസങ്ങളിൽ രോഗം കൂടും എന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ഉപ്പള, നയാ ബസാർ, കൈക്കമ്പ, ബന്ദി യോട്എന്നീ പ്രദേശങ്ങളിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ കൂട്ടമായി എത്തിയത്. ഇങ്ങനെ പോയാൽ ജില്ല വേഗം റെഡ് സോണിലേക്ക് മാറുമെന്നും പൊതുജനങ്ങ ൾ അഭിപ്രായപ്പെടുന്നു.