ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വമ്പൻ പരാജയം അംഗീകരിച്ചും മൂന്നാമതും അധികാരം നിലനിര്‍ത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ചും .പാര്‍ട്ടിയുടെ പരാജയം അംഗീകരിച്ചും ഡല്‍ഹിയിലെ എല്ലാ വോട്ടര്‍മാര്‍ക്കും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും നന്ദി പറഞ്ഞും ജനവിധി അംഗീകരിക്കുന്നതായും – ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ട്വീറ്റ് ചെയ്തു.
എല്ലാ വശങ്ങളില്‍നിന്നുമുള്ള അനുചലനങ്ങളും തന്റെ ആറാമിന്ദ്രിയവുമാണ് ശുഭാപ്തിവിശ്വാസത്തിനുള്ള കാരണമെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ബിജെപി 55 സീറ്റുകളില്‍ കൂടുതല്‍ നേടിയാല്‍ അതിശയിക്കേണ്ടതില്ലെന്ന് ഇന്ന് രാവിലെ അദ്ദേഹം പ്രതികരിച്ചിരുന്നു.ശനിയാഴ്ച തിവാരി അഭിപ്രായപ്പെട്ടത് ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നായിരുന്നു. 48 സീറ്റുകള്‍ നേടി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു. തന്റെ ട്വീറ്റ് പാഴാകാതിരിക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഡല്‍ഹി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ 70 ല്‍ 63 സീറ്റും നേടി എഎപി വമ്ബന്‍ വിജയമാണ് സ്വന്തമാക്കിയത്. ബിജെപിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. എന്നാല്‍ കഴിഞ്ഞ തവണത്തെ മൂന്നു സീറ്റിനെക്കേള് നിലമെച്ചപ്പെടുത്താനും കഴിഞ്ഞു.