ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

163

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്‌ .നവംബര്‍ ഒന്നിനാണ് ഏകദിന മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

NO COMMENTS