കാസര്‍കോട് : ഹരിത കേരളം മിഷന്റെ ഭാഗമായി വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ ഹരിത വനം നിര്‍മ്മിക്കുന്നു. പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന ഹരിതവനത്തിന്റെ ഉദ്ഘാടനം പഞ്ചാ യത്ത് പ്രസിഡന്റ് ബി എ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് സുനിത ഡിസൂസ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ റഹ്മത് റസാഖ്, തുളസി കുമാരി, സുനിത ഡിസൂസ, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.