കോഴിക്കോട് : ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുക, നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക എന്നീ ഉത്തരവാദിത്തങ്ങളെക്കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ബോധവത്കരിക്കുന്നതിനായി ഹരിതകേരളം മിഷനും കിലയും ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവൂ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണത്തിന് ഹരിതകര്‍മ്മസേന മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി എന്നിവ അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷകള്‍ ഉറപ്പാക്കുന്ന നിരവധി നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെങ്കിലും അവ നടപ്പിലാക്കേണ്ടവര്‍ പലപ്പോഴും ഇത് നടപ്പാക്കാത്തത് കാരണം നിയമലംഘനങ്ങള്‍ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്.
കുറ്റകൃത്യങ്ങള്‍ക്ക് നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പിഴ ഈടാക്കുന്നതിലും ശിക്ഷ ഉറപ്പാക്കാനുമായി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തി ശിക്ഷ ഉറപ്പ് വരുത്തുന്നതിലും ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സുപ്രധാന പങ്കുണ്ട്.
ഹരിതനിയമാവലി ക്യാമ്പയിന്റെ പ്രസക്തിയെ കുറിച്ച് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് അവതരണം നടത്തി. തുടര്‍ന്ന് പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് സത്യന്‍. എ.ആറും (സബ് ഇന്‍സ്‌പെക്ടര്‍, ജില്ലാ ക്രൈംബ്രാഞ്ച്), ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങളെ കുറിച്ച് വിനോദ്കുമാര്‍ .കെ.പി യും (അസി. സെക്രട്ടറി, കോട്ടൂര്‍ പഞ്ചായത്ത്), മാലിന്യ സംസ്‌കരണവും കേരള പഞ്ചായത്ത്‌രാജ് നിയമവും, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ എന്നീ വിഷയങ്ങളില്‍ സി.കെ. വിജയകുമാറും (റിട്ട. അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്), പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും എന്ന വിഷയത്തെ കുറിച്ച് സൗമ്യ. എ.എസും ( അസി. എണ്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്) , ജല സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ബാജി ചന്ദ്രന്‍ ( എക്‌സി. എഞ്ചിനീയര്‍, മൈനര്‍ ഇറിഗഷന്‍) ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം എന്ന വിഷയത്തെ കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ സുബിന്‍. പി എന്നിവരും ക്ലാസെടുത്തു.
ശില്‍പശാലയില്‍ ഹരിതകേരളം മിഷന്‍ യങ്ങ് പ്രൊഫഷണല്‍ കുമാരി. സിനി. പി.എം സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷിബിന്‍.കെ കാര്യപരിപാടികള്‍ വിശദീകരിച്ചു.