കാസര്‍കോട് : സംസ്ഥാന ഭൂജല വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസ് പുറത്തിറക്കിയ ‘ഭൂജല സംരക്ഷണവും പരിപാലനവും’ ലഘുലേഖ ജില്ലാ വികസന സമിതി യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയില്‍ ഭൂജല വകുപ്പ് നടത്തിവരുന്ന പ്രവര്‍ത്ത നങ്ങള്‍,നേട്ടങ്ങള്‍ തുടങ്ങിയവ ലഘുലേഖയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജില്ലയിലെ ഭൂജലം ഗുണനിലവാര മുള്ളതാണെങ്കിലും ചില സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.
കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സംരക്ഷിക്കാനും ശ്രദ്ധിക്കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച് വിദഗ്ദ്ധസമിതിക്ക് മാത്രമേ ഇനി മുതല്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഇതോടെ ജില്ലയിലെ അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് അറുതിയാകുമെന്ന് ് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു.
ജില്ലയിലെ ജലനിരപ്പ് ഉയര്‍ത്തുവാന്‍ 418 കുളങ്ങളുടെ നിര്‍മ്മാണവും അഞ്ച് പുഴകളുടെ പുനരുദ്ധാരണവും 11 പുഴ കളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രീയ പരിശോധനകളും ചെങ്കല്‍ പ്രദേശങ്ങളില്‍ മൂന്നുലക്ഷം മുളം തൈ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തികളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയായി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം,പി യുടെ പ്രതിനിധി അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ്, സീനിയര്‍ ഹൈഡ്രോളജിസ്റ്റ് അബ്ദുള്‍ അഷ്‌റഫ് കെ.എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു