ചരക്ക് സേവന നികുതി ബില്ലുകള്‍ ലോക്സഭ പാസാക്കി

166

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്ബ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ലുകള്‍ ലോക്സഭ പാസാക്കി.ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള നാലുബില്ലുകളാണ് ലോക്സഭ പാസാക്കിയത്. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് ബില്ലുകള്‍ സഭ പാസാക്കിയത്. കേന്ദ്ര ഉല്‍പന്ന സേവന നികുതി (സിജിഎസ്ടി) ബില്‍, സമഗ്ര ഉല്‍പന്ന സേവന നികുതി (ഐജിഎസ്ടി) ബില്‍, കേന്ദ്രഭരണ പ്രദേശ സേവന നികുതി (യുടിജിഎസ്ടി) ബില്‍, ഉല്‍പന്ന സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) ബില്‍ എന്നിവയാണു ലോക്സഭ പാസാക്കിയത്. അതേസമയം ജിഎസ്ടി ബില്ലിനെതിരെ നിലയുറപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ജിഎസ്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു.

NO COMMENTS

LEAVE A REPLY