ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

278

ന്യൂഡല്‍ഹി : ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള മുഴുവൻപേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു മാര്‍ക്കറ്റ്, ഒരു ടാക്‌സ് സാധാരണക്കാരന് ഏറെ പ്രയോജനം ചെയ്യുമെന്നും, ജിഎസ്ടിയുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

NO COMMENTS