ജി.എസ്.ടി കൗണ്‍സിലില്‍ 66 ഇനങ്ങളുടെ ചരക്കു സേവന നികുതി കുറച്ചു

210

ന്യൂഡല്‍ഹി: ജി.എസ്.ടി കൗണ്‍സിലില്‍ 66 ഇനങ്ങളുടെ ചരക്കു സേവന നികുതി കുറച്ചു. 100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് ചരക്കുസേവന നികുതി 18ശതമാനമായി കുറച്ചിട്ടുണ്ട്. 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനം തന്നെ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. നികുതി പുനഃപരിശോധിക്കാന്‍ 133 ഇനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിനു മുന്നിലെത്തിയിരുന്നു. പരിശോധനകള്‍ക്ക് ശേഷം 66 ഇനങ്ങളുടെ നികുതി കൗണ്‍സില്‍ കുറച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്‍സുലിന്റെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സ്‌കൂള്‍ ബാഗുകളുടെത് 28ല്‍ നിന്ന് 18ലേക്കും താഴ്ത്തി. എന്നാല്‍ സാനിറ്ററി നാപ്കിനുകള്‍ക്കും ടെലകോമിനും നികുതിയില്‍ മാറ്റമില്ല. കയര്‍, കശുവണ്ടി എന്നിവക്ക് അഞ്ചു ശതമാനം നികുതി. കമ്പ്യൂട്ടര്‍ പ്രിന്ററിന് 28 ആയിരുന്നത് 18 ശതമാനമാക്കി. അച്ചാര്‍ പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് 12 ശതമാനമായും നികുതി നിശ്ചയിച്ചു.

NO COMMENTS