കൊച്ചി : ചരക്കുസേവന നികുതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊച്ചിയില്‍ . വൈകീട്ട് മൂന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ജിഎസ്ടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനാകും. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, മേയര്‍ സൗമിനി ജയിന്, സെന്‍ട്രല്‍ ടാക്സ് ചീഫ് കമീഷണര്‍ പി നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം എന്നിവരും ചടങ്ങില്‍ സംസാരിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ടി. നസിറുദ്ദീന്‍, വി.എ. യൂസഫ്, വാണിജ്യനികുതി കമീഷണര്‍ ഡോ. രാജന് എന്‍ ഖോബ്രഗഡെ എന്നിവര്‍ പങ്കെടുക്കും.