30 ഇ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി കു​റ​ച്ചു

192

ഹൈ​ദ​രാ​ബാ​ദ്: ദോ​ശ മാ​വ്, പി​ണ്ണാ​ക്ക്, മ​ഴ​ക്കോ​ട്ട്, വ​റു​ത്ത ക​ട​ല, റ​ബ​ര്‍ ബാ​ന്‍​ഡ് തു​ട​ങ്ങിയ 30 ഇ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി കു​റ​ച്ചു. ഇതിനു പുറമെ ജി​എ​സ്ടി റി​ട്ടേ​ണ്‍​സ് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തിയും നീട്ടി. ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നു ശേ​ഷം ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റി​ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റി​ട്ടേ​ണ്‍​സ് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 10 വ​രെയാണ് നീട്ടിയത്. കെ​വി​ഐ​സി വി​ല്‍​ക്കു​ന്ന ഖാ​ദി​ക്ക് ജി​എ​സ്ടി ഒ​ഴി​വാക്കി. വ​ലി​യ കാ​റു​ക​ള്‍​ക്ക് അ​ഞ്ച് ശ​ത​മാ​നം അ​ധി​ക സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നും ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള കാ​റു​ക​ള്‍​ക്ക് ര​ണ്ട് ശ​ത​മാ​ന​വും എ​സ്​യു​വി​ക​ളു​ടെ സെ​സി​ല്‍ ഏ​ഴ് ശ​ത​മാ​ന​വും വ​ര്‍​ധ​ന വ​രു​ത്തി. ര​ജി​സ്റ്റേ​ര്‍​ഡ് ട്രേ​ഡ്മാ​ര്‍​ക്കു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി. മെ​യ് 15 വ​രെ ട്രേ​ഡ്മാ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്.

NO COMMENTS