ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ചെറുകിട വ്യാപാരികള്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.
ഒരു കോടി രൂപ വരെ വിറ്റു വരവുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. നിലവില്‍ 75 ലക്ഷം രൂപയാണ് ഇതിന്റെ പരിധി. ഒന്നരക്കോടി വിറ്റുവരവുള്ളവര്‍ക്കു വരെ ഇളവ് നല്‍കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ജി എസ് ടി വ്യവസ്ഥയില്‍ ചെറുകിട വ്യാപാരികള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്ലാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ അറിയിച്ചു.