കാക്കനാട്: കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നല്ലനടപ്പ് നിയമത്തെ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ജഡ്ജ് ഡോ.കൗസർ ഇടപ്പഗത്ത് അഭിപ്രായപ്പെട്ടു. ജില്ലാ പ്രാബേഷൻ ഓഫീസും ലീഗൽ സർവ്വീസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നേർവഴി പദ്ധതിയുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് ഉദ്യോഗസ്ഥർ, ജയിൽ ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.
ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സെലീന വി.ജി. നായർ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാ ദേവി, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബാബു രാജ് പാറമേൽ, ഡപ്യൂട്ടി കമീഷ്ണർ ഓഫ് പോലീസ് പി.എൻ.രമേശ് കുമാർ , ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ സി.ബി.മുരളീധരൻ, ജി.മനോജ്
എന്നിവർ സംസാരിച്ചു. പ്രാെബേഷൻ സംവിധാനത്തെക്കുറിച്ചും നേർവഴി പദ്ധതിയെക്കുറിച്ചും ബാലനീതി ബോർഡംഗവും സാമൂഹ്യനീതി വകുപ്പ് മുൻ അഡീ. ഡയറക്ടറുമായ സി.കെ.രാഘവനുണ്ണി, സാമൂഹ്യനീതി ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ കെ.കെ.സുബൈർ, കെ.ജി.ചാറ്റർജി എന്നിവർ ക്ലാസുകൾ എടുത്തു.