ഇന്ത്യന്‍ യുവതിക്ക് ഗിന്നസ് ബഹുമതി

222

ന്യൂയോര്‍ക്ക്: ഏറ്റവും നീളത്തില്‍ താടിയുള്ള ചെറുപ്പക്കാരിയെന്ന ഗിന്നസ് ബഹുമതിയുമായി ഇന്ത്യക്കാരി. വ്യത്യസ്തമായ ഹോര്‍മോണ്‍ ഘടനയെന്ന, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അപൂര്‍വ അവസ്ഥയാണ് 24-കാരിയായ ഹര്‍നാം കൗറിന്. ഇംഗ്ലണ്ടിലെ ബെര്‍ക്ഷെയര്‍ നിവാസിയാണിവര്‍.കൗറിന്റെ ശരീരത്തില്‍ കൂടുതലായി പുരുഷഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍ താടിരോമങ്ങള്‍ കൂടുതലാണ്. വീടിനു പുറത്തിറങ്ങിയാല്‍ നിരവധി പേരുടെ പരിഹാസത്തിന് താന്‍ ഇരയാകാറുണ്ടെന്ന് കൗര്‍ പറയുന്നു. പരിഹസിക്കുന്നവരെ വെല്ലുവിളിച്ച്‌ കൗര്‍ ഫാഷന്‍പ്രദര്‍ശനങ്ങളില്‍ ക്യാറ്റ് വാക്ക് നടത്തി.പീഡനങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധകലാരൂപങ്ങളില്‍ പങ്കെടുത്തു. എല്ലാത്തിനുമുള്ള മറുപടിയെന്നോണമാണ് താന്‍ ഗിന്നസ് പുരസ്കാരത്തെ കാണുന്നതെന്നും അവര്‍ പ്രതികരിച്ചു.അറ് ഇഞ്ച് നീളത്തിലുള്ള താടിയാണ് ലോക റെക്കാഡിന് അര്‍ഹമായിരിക്കുന്നത്. 24-ാമത്തെ വയസില്‍, 282 ദിവസം കൊണ്ടാണ് കൗര്‍ ഇത് വളര്‍ത്തിയെടുത്തത്. താടിവെച്ച്‌ റാംപില്‍ കയറുന്ന ആദ്യ യുവതിയെന്ന ബഹുമതിയും നേരത്തെ കൗര്‍ സ്വന്തമാക്കിയിരുന്നു.ഞാനിന്ന് ഗിന്നസ് ലോക റെക്കാഡ് ജേതാവാണ്; താടിയുള്ള യുവതിയെന്ന ബഹുമതിയില്‍ അത്യന്തം അഭിമാനവും കൊള്ളുന്നു… അഭിമാനത്തോടെ കൗര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY