മല്ലിയും – ഉലുവയും തമ്മിലുളള വ്യത്യാസം പറയണം – രാഹുൽ ഗാന്ധിയ്‌ക്കെതിരെ വെല്ലുവിളിയുമായി ഗുജറാത്ത് മുഖ്യമന്ത്രി

22

ഗുജറാത്ത് : മല്ലിയും ഉലുവയും തമ്മിലുളള വ്യത്യാസം പറയൂ – കര്‍ഷക നിയമം, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വെല്ലുവിളിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രാഹുലിനോട് ഒരു കാര്യമാണ് ചോദിക്കാനുളളത്.

രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടെയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയും ചെയ്യുന്നതെന്ന് വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും തറക്കല്ലിടീല്‍ നിര്‍വ്വഹിക്കവേ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി

അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, മല്ലിയും ഉലുവയും തമ്മിലുളള വ്യത്യാസം ഒന്ന് പറയണം’. ഇതായിരുന്നു വിജയ് രൂപാണിയുടെ വാക്കുകള്‍.

NO COMMENTS