സൂറത്ത് • ഗുജറാത്തിലെ വറേലി ഗ്രാമത്തില്‍ വ്യാജമദ്യം കുടിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി. പൊലീസ് അന്വേഷണം നടക്കുന്നു. സാമ്ബിള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വിഷമദ്യം പോലെ (മീതൈല്‍ ആല്‍ക്കഹോള്‍) ഏതോ വിഷം ഉള്ളില്‍ച്ചെന്നാണ് മരണം എന്നേ പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുള്ളൂവെന്ന് സൂറത്ത് കലക്ടര്‍ അറിയിച്ചു.