ഗുജറാത്ത് തീരത്തിലൂടെ പാക് തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

131

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിലൂടെ പാക് തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരഷാസന്നാഹങ്ങള്‍ ശക്തമാക്കി. കച്ച്‌ മേഖലയില്‍ നിന്നുള്ള 30 മീന്‍പിടുത്തക്കാരെ പാക്കിസ്താന്‍ പിടികൂടിയെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ഗുജറാത്ത് തീരത്തുള്ള ക്ഷേത്രങ്ങളും, തുറമുഖം, എണ്ണ ശുദ്ധീകരണ ശാല എന്നിവയും ലക്ഷ്യമിട്ട് പതിനഞ്ചോളം തീവ്രവാദികള്‍ ഇതിനകം കടന്നിരിക്കാനും അല്ലെങ്കില്‍ ഉടനെ എത്താനും സാധ്യത ഉണ്ടെന്നാണ് രഹസ്യ വിവരം. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയാണ് തീവ്രവാദികളെ അയച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ സാധിക്കുന്ന ഇടങ്ങള്‍, ആക്രമണ സാധ്യതയുള്ള ഇടങ്ങള്‍ എന്നിവ കര്‍ശന നീരിക്ഷണത്തിലാണ്.അഞ്ഞൂറു കിലോ മീറ്ററോളം ഗുജറാത്ത് തീരം പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതില്‍ പകുതി മാത്രമേ വേലി കെട്ടി തിരിച്ചിട്ടുള്ളു. കടല്‍ വഴി എത്തുന്നവരെ നിരീക്ഷിക്കാന്‍ തീര പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട് അതോടൊപ്പം മറൈന്‍ കമാന്‍ഡോകളെയും എത്തിച്ചു. മീന്‍ പിടുത്ത ബോട്ടുകളിലായി പോലീസും സൈന്യവും കടലില്‍ രഹസ്യ നിരീക്ഷണവും നടത്തുന്നുണ്ട്.ഇതിനിടെ 30 മീന്‍പിടുത്തക്കാരെ പാക്കിസ്താന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ചു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബോട്ടുകളില്‍ ഇന്ത്യയിലേയ്ക്ക് കടക്കാനും തീവ്രവാദികള്‍ ശ്രമിക്കും.

NO COMMENTS

LEAVE A REPLY