ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ശിക്ഷ ജീവപര്യന്തം

226

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ശിക്ഷ ജീവപര്യന്തം, കൂടാതെ 50,000 പിഴയും. വെള്ളിയാഴ്ച ഇതു സംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. 1954ലെ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്‌ട് 2011ല്‍ മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പശുക്കടത്തിന് പത്തു വര്‍ഷം തടവായിരുന്നു 1954ല്‍ നിഷ്കര്‍ഷിച്ചിരുന്നത്. നേരത്തെ, ഗുജറാത്തിലെ മോഡിയുടെ ഭരണകാലത്തെ ഭേദഗതിയില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു വര്‍ഷം തടവായിരുന്നു ശിക്ഷ. ഇതാണ് ഇപ്പോള്‍ ജീവപര്യന്തമായിരിക്കുന്നത്. കന്നുൂകാലികളെ സംരക്ഷിക്കേണ്ടതിനെ കുറിച്ച്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി വിജയ് രുപാനി ആവര്‍ത്തിച്ച്‌ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഗോ, ഗംഗ, ഗീതഇവ മൂന്നും സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY