ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് : ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

256

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് പോളിങ്ബൂത്തിലേക്ക്. ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകള്‍ക്കുവേണ്ടി 977 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 2.12 കോടി സമ്മതിദായകരാണ് ആ മേഖലയിലുള്ളത്. മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗാഹില്‍(മണ്ഡാവി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

NO COMMENTS