തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു പിടിയില്‍. ബംഗളൂരുവില്‍ നിന്ന് കളിയിക്കാവിളയില്‍ എത്തിയപ്പോഴാണ് ഇയാള്‍ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുന്‍പ് പട്ടത്ത് ബൈക്കുകളിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് തെരയുന്നുണ്ടായിരുന്നു. ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനന്തനെ (22) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കണ്‍ട്രോള്‍റൂം അസി.കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ പൊലീസ് പിന്തുടരുന്നു എന്നറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് കളിയിക്കാവിളയിലെത്തിയ ഉടന്‍ പൊലീസിന്റെ വലയിലാകുകയായിരുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെകൂടി ഇനിയും കണ്ടെത്താനുള്ളതായി പൊലീസ് അറിയിച്ചു.
ബാര്‍ട്ടണ്‍ഹില്‍ സ്വദേശി ഷൈജു, നെയ്യാറ്റിന്‍കര തൊളിക്കല്‍ സ്വദേശികളായ രഞ്ജു, ബിനു, സുമോദ്, പപ്പു, ഹാരിഷ് എന്നിവരാണ് നേരത്തെ പിടിയിലായത്. പട്ടം പി.എസ്.സി ഓഫീസിന് മുന്നില്‍വച്ച്‌മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് റോഡില്‍ നില്‍ക്കുകയായിരുന്ന അനന്തനെ വെട്ടിവീഴ്ത്തിയത്.
ആക്രമണത്തില്‍ ഇരുപാദങ്ങള്‍ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 31ന് ഗുണ്ടുകാട് സാബുവിന്റെ അനുയായികളും അനന്തുവിന്റെ സംഘവും തമ്മില്‍ ബാര്‍ട്ടണ്‍ഹില്ലിലുണ്ടായ തര്‍ക്കവും അടിപിടിയുമാണ്‌അക്രമത്തിന് കാരണമായത്.