മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് സ്വദേശിയായ മുത്തുവിനെ നാളെ കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ മുത്തു പെരിന്തല്‍മണ്ണയടക്കമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് കഞ്ഞാവ് എത്തിച്ചത്. കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റിനടുത്തു വെച്ചാണ് പ്രതി പിടിയിലാകുന്നത്. ബാഗില്‍ രണ്ടു കിലോ വീതമുള്ള അഞ്ച് കെട്ടുകളായാണ് കഞ്ചാവ് സൂക്ഷിച്ചത് മുന്‍പും ഇയാള്‍ കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്നതായി എക്‌സൈസ് സംഘം പറയുന്നു. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വരുന്നത്. കിലോക്ക് 8000 രുപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വില്ക്കുന്നത് 13000 രുപക്കാണ്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. മലപ്പുറം ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.