ഗു​ര്‍​മീ​ത് റാം ​റഹീമിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവ്

254

ന്യൂ​ഡ​ല്‍​ഹി: ബലാല്‍സംഗ​ കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെത്തി​യ ദേ​ര സ​ച്ചാ സൗ​ദ നേ​താ​വ് ഗു​ര്‍​മീ​ത് റാം ​റഹീമിന് 20 വര്‍ഷം കഠിന തടവ്. രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിലാണ് നടപടി. പത്തു വര്‍ഷം വീതം ഓരോ മാനാഭംഗ കേസിലും ശിക്ഷ അനുഭവിക്കണം. ആദ്യ ശിക്ഷയക്ക് ശേഷമാണ് രണ്ടാമത്തെ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്30 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ പ്ര​ത്യേ​ക കോ​ട​തി ജഡ്ജി ജഗ്ദീപ് സിംഗാണ് ശിക്ഷ പ്ര​ഖ്യാ​പി​ച്ചത്. നേരെത്തെ പുറത്തു വന്നത് 10 വര്‍ഷത്തെ ശിക്ഷയാണ് ഗു​ര്‍​മീ​ത് റാം ​റഹീമിന് വിധിച്ചത് എന്നായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഗു​ര്‍​മീ​തന്റെ അഭിഭാഷകാനാണ് മാധ്യമങ്ങളെ കൃത്യമായി വിധി അറിയിച്ചത്.

NO COMMENTS