റാം റഹീം സിംഗിന്റെ ജയിലിലെ സന്ദര്‍ശന പട്ടികയില്‍ ഭാര്യ ഹര്‍ജീത് കൗറിന്റെ പേരില്ല

195

ചണ്ഡീഗഡ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ജയിലിലെ സന്ദര്‍ശന പട്ടികയില്‍ ഭാര്യ ഹര്‍ജീത് കൗറിന്റെ പേരില്ല. ബലാത്സംഗകേസില്‍ 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി ഗുര്‍മീത് റാം റഹീം സിംഗിന് നല്‍കിയത്.
ദത്തെടുത്ത മകളും ഗുര്‍മീതിന്റെ പിന്‍ഗാമിയാവുമെന്ന് കരുതപ്പെടുന്ന ഹണിപ്രീത് സിംഗിന്റെ പേരാണ് പട്ടികയില്‍ ആദ്യത്തേത്. മകന്‍ ജസ്മീത് ഇന്‍സാന്‍, മരുമകള്‍ ഹുസന്‍പ്രീത് ഇന്‍സാന്‍, പെണ്‍മക്കളായ ചരണ്‍പ്രീത്, അമര്‍പ്രീത്, മരുമകന്മാരായ ഷാന്‍ ഇ മീത്, റൂഹ് ഇ മീത്, ഗുര്‍മീതിന്റെ അമ്മ നസീബ് കൗര്‍, ദേരാ സൗധയുടെ ചെയര്‍മാന്‍ വിപാനസ, അടുത്ത അനുയായിയായ ദാന്‍ സിംഗ് എന്നിങ്ങനെയാണ് മറ്റ് പേരുകള്‍.

NO COMMENTS