ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഗുരുദാസ് ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 2013 ല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു അദ്ദേഹം.