ആനക്കോട്ടയിലെ മുതിര്‍ന്ന അംഗങ്ങളില്‍പ്പെട്ട ഗുരുവായൂര്‍ മാധവന്‍കുട്ടി (60). എന്ന ഗുരുവായൂര്‍ കൊമ്പന്‍ വലിയ മാധവന്‍കുട്ടി ചരിഞ്ഞു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി.
ദിവസങ്ങള്‍ക്കു മുന്‍പ് ആനക്കോട്ടയില്‍ മാധവന്‍കുട്ടി പുല്ല് മേഞ്ഞു നടന്നതും വെള്ളം പമ്ബ് ചെയ്ത് നല്‍കിയപ്പോള്‍ മരത്തില്‍ ശരീര ഭാഗങ്ങള്‍ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.. ദിവസങ്ങള്‍ക്കു മുന്‍പ് ആനക്കോട്ടയില്‍ മാധവന്‍കുട്ടി പുല്ല് മേഞ്ഞു നടന്നതും വെള്ളം പമ്ബ് ചെയ്ത് നല്‍കിയപ്പോള്‍ മരത്തില്‍ ശരീര ഭാഗങ്ങള്‍ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
വലിയ കണിശക്കാരനും വാശിക്കാരനുമാണ്. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലാണ് മാധവന്‍കുട്ടി. ഉത്സവ എഴുന്നെള്ളിപ്പുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആനകള്‍ക്ക് നടത്തമാണ് ഏക വ്യായാമം. ദേവസ്വത്തിലെ ആനകളുടെ അപ്രതീക്ഷിത മരണങ്ങള്‍ സംബന്ധിച്ച് ദേവ പ്രശ്നം നോക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തില്‍ ആരംഭിച്ചത്.
ഇതേ പേരില്‍ ഒരു ജൂനിയര്‍ താരം വന്നതിനാലാണ് ‘വലിയ മാധവന്‍കുട്ടി’ എന്ന പേര് ലഭിച്ചത്. 1974ല്‍ നടയിരുത്തിയ മൂന്ന് ആനകളില്‍ ഒന്നാണ് മാധവന്‍കുട്ടി. 1976ലെ മാള ഗജമേളയില്‍ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പത്തില്‍ നല്ല ശിക്ഷണം ലഭിക്കാഞ്ഞതിനാല്‍ ആനകളിലെ കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട് പുന്നത്തൂര്‍ കോട്ടയില്‍ തറിയില്‍ തന്നെ സ്ഥിരമായി നിന്നു.