കൊച്ചി• കളമശേരി ഏലൂര്‍ എച്ച്‌ഐഎല്ലില്‍ പൊട്ടിത്തെറി. ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് അന്‍പതു ശതമാനത്തില്‍ അധികം പൊള്ളലേറ്റതായാണ് വിവരം. പ്ലാന്റില്‍ എത്തിച്ച കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് ടാങ്കറില്‍നിന്നു നീക്കവെയാണ് ചോര്‍ച്ചയും പൊട്ടിത്തെറിയുമുണ്ടായത്. ടാങ്കറിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ഗണപതി, പോള്‍, ജോണ്‍, സിജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മറ്റുള്ളവരുടെ പേര് പുറത്തുവന്നിട്ടില്ല. പ്ലാന്റിലെ മാനേജര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വാതകം പ്ലാന്റിലേക്കു മാറ്റുമ്ബോള്‍ അതിന് ആനുപാതികമായി ടാങ്കറിനുള്ളില്‍ വെള്ളം കയറ്റി പുറത്തേക്കു വിടണം. ഈ പ്രക്രീയയില്‍ വന്ന പിഴവാണു പൊട്ടിത്തെറിക്കു കാരണമെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. അതേസമയം, യഥാര്‍ഥ കാരണമെന്തെന്നു ശാസ്ത്രീയ അന്വേഷണത്തിനുശേഷമേ വ്യക്തമാകുകയുള്ളെന്ന് അഗ്നിശമനസേനാ വൃത്തങ്ങള്‍ അറിയിച്ചു.