തിരുവനന്തപുരം: അത്യന്താധുനിക വൈദ്യോപകരണങ്ങളുടെ നിര്‍മാണത്തിനായി രാജ്യത്തെ ആദ്യ മെഡിപാര്‍ക്ക് സ്ഥാപിക്കാന്‍ 330 ഏക്കര്‍ സ്ഥലം ഭൂമി കീഴ്പാട്ടത്തിനു നല്‍കാന്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തിയാണ് വൈദ്യ സാങ്കേതിക ഉല്‍പാദന സംരംഭമായ മെഡിപാര്‍ക്ക് നിര്‍മിക്കാന്‍ എച്ച്എല്‍എല്ലിന് കേന്ദ്രം അനുമതി നല്‍കിയത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മെഡിപാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്. ഇതോടെ അതിസൂക്ഷ്മ രോഗ നിര്‍ണയത്തിനും ചികില്‍സയ്ക്കും ആവശ്യമായ പേസ് മേക്കര്‍, സ്‌കാനിങ് ഉപകരണങ്ങള്‍ ശ്വസന സഹായികള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനയുാകും. പാര്‍ക്ക് സജ്ജമാകുന്നതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴിലവസരവും ലഭിക്കും.
ആധുനിക ചികില്‍സോപകരണങ്ങളുടെ 70 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണെന്നും ഇറക്കുമതിച്ചെലവ് കൂടുതലായതിനാല്‍ ഇവ ഉപയോഗിച്ചുള്ള രോഗ നിര്‍ണയവും ചികില്‍സയും രാജ്യത്ത് ഏറെ ചെലവു കൂടിയതാണെന്നും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ആര്‍.പി.ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 30000 കോടി രൂപയുടെ വൈദ്യോപകരണങ്ങളാണ് രാജ്യത്ത് ആവശ്യം വന്നത് നിര്‍ദിഷ്ട എച്ച്എല്‍എല്‍ മെഡിപാര്‍ക്ക് സ്ഥാപിതമാകുമ്പോള്‍, ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കുന്നതോടെ രാജ്യത്ത് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ചികില്‍സ ലഭ്യമാക്കാന്‍ കഴിയുമെന്നും ശ്രീ. ഖണ്‌ഡേല്‍വാല്‍ ചൂിക്കാട്ടി. ഒട്ടേറെ ഗുരുതര രോഗങ്ങളുടെ നിര്‍ണയത്തിനും ചികില്‍സയ്ക്കും ആവശ്യമായി വരുന്ന അതിസൂക്ഷ്മ വൈദ്യോപകരണങ്ങളുടെ സേവനം രോഗികള്‍ക്ക് കുറഞ്ഞ ചെലവിലും കാലതാമസില്ലാതെയും ലഭ്യമാക്കാന്‍ അവയുടെ ആഭ്യന്തര നിര്‍മാണം ശക്തിപ്പെടുത്താന്‍ 2015ലെ ദേശീയ വൈദ്യോപകരണ കരട് നയം ലക്ഷ്യമിടുന്നു്. സ്ഥലലഭ്യത പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് രാജ്യം ഇവയുടെ നിര്‍മാണത്തില്‍ പിന്നില്‍ നില്‍ക്കാന്‍ കാരണമായിരുന്നത്. ആഭ്യന്തര വൈദ്യോപകരണ നിര്‍മാണം വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
99 വര്‍ഷത്തെ പാട്ടക്കരാറില്‍ ലഭിച്ച സ്ഥലത്ത് മെഡിപാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. ഭൂമി നിര്‍മാണത്തിനായി സജ്ജീകരിച്ച ശേഷം വൈദ്യോപകരണ നിര്‍മാണ യൂണിറ്റുകളും വിജ്ഞാന-വിവര കേന്ദ്രങ്ങളും സ്ഥാപിക്കാനായി നിക്ഷേപകര്‍ക്ക് കൈമാറും. നിര്‍ദിഷ്ട മെഡിക്കല്‍ പാര്‍ക്കില്‍ എച്ച്എല്‍എല്ലിന് 50 ശതമാനത്തിനു മുകളില്‍ ഓഹരി പങ്കാളിത്തമാണുള്ളത്. തമിഴ്‌നാട് സര്‍ക്കാരിന് 10 ശതമാനം ഓഹരി പങ്കാളിത്തമുാകും. നിര്‍മാണം ഘട്ടംഘട്ടമായി ഏഴുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മെഡിപാര്‍ക്ക് നിര്‍മാണത്തിലൂടെ നിക്ഷേപ സമാഹരണ രംഗത്തും ഏറെ നേട്ടങ്ങളുാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.തിരുവനന്തപുരം ആസ്ഥാനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ,് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പൊതുമേഖലാ സ്ഥാപനമാണ്. ഗര്‍ഭ നിരോധന ഉറകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ബ്ലഡ് ബാഗ്, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമാണിത്.