ബെംഗളൂരു • കര്‍ണാടക സഹകരണമന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചിക്കമംഗലൂരിലായിരുന്നു അന്ത്യം. അഞ്ചു തവണ എംഎല്‍എ ആയിരുന്നു. ഗുണ്ടല്‍പേട്ട് ആയിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലം. ചിക്കമംഗലൂരിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ പുറത്തുകാണാതിരിക്കുകയും ടെലിഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാതെയും ചെയ്തതോടെ പഴ്സനല്‍ സ്റ്റാഫ് മുറി തള്ളിത്തുറക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.