ന്യൂഡല്‍ഹി• ഇന്ത്യയുടെ ചില വിദേശ നയതന്ത്രകാര്യാലയങ്ങളുടെ വെബ്സൈറ്റുകളില്‍ അനധികൃത നുഴഞ്ഞുകയറ്റം ഉണ്ടായതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ രഹസ്യവിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സൈബര്‍ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പിഴവുകൂടാതെ പാലിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.