സേലം : സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിനെതിരെ ഹാദിയയുടെ അച്ഛന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ കാണാന്‍ ഷഫീന്‍ ജഹാനെ അനുവദിച്ചത് ശരിയല്ല, ഷഫീന്‍ ജഹാന്‍ തീവ്രവാദ കേസിലെ കണ്ണിയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളേജില്‍ എത്തിച്ചത്. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകള്‍. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും അശോകന്‍ പറഞ്ഞു.