തിരുവനന്തപുരം: ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാകുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്ന് നല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും വാര്‍ത്തകളും പരാതികളും പുറത്ത് വന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ചെയര്‍പെഴ്സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.