കൊച്ചി: ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാനായി വിമാനത്തില്‍ എത്തിക്കും. യാത്രയില്‍ ഡിവൈഎസ്പി സുഭാഷ് ഹാദിയയെ അനുഗമിക്കും. ഇതു സംബന്ധിച്ച് കാര്യങ്ങള്‍ ഹാദിയയുടെ അച്ഛന്‍ അശോകനുമായി പോലീസ് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്. സുപ്രീം കോടതി ഹാദിയയെ നേരിട്ട് നവംബര്‍ 27ന് വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയയെ സുപ്രീം കോടതിയില്‍ എത്തിക്കും വരെ സുരക്ഷാ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഇതു കാരണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിമാന ടിക്കറ്റ് ഹാദിയയുടെ പിതാവ് അശോകന്‍ നിരസിച്ചു.