ന്യൂഡല്‍ഹി : ഹാദിയക്ക് സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുമതി.
മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍ ലോക്കല്‍ ഗാര്‍ഡിയനായിരിക്കുമെന്നും കോടതി അറിയിച്ചു.
പക്ഷെ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന ഹാദിയയുയെ ആവശ്യം തല്‍ക്കാലം കോടതി അംഗീകരിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു അതെല്ലാം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
ഡല്‍ഹിയില്‍ നിന്ന് കോളെജിലേക്ക് കൊണ്ടുപോകാം. അതുവരെ കേരളാ ഹൗസില്‍ താമസിക്കണം. സേലത്തേക്ക് എത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്നെ ഷെഹിന്‍ സംരക്ഷിച്ചുകൊള്ളുമെന്നും ഹാദിയ കോടതിയില്‍ വ്യക്തമാക്കിരുന്നു.
വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും, പഠനം പൂര്‍ത്തിയാക്കാനനുവദിക്കണമെന്നും പരിഭാഷകന്റെ സഹായത്തോടെ ഹാദിയ കോടതിയെ അറിയിച്ചിരുന്നു. എന്താണ് സ്വപ്നമെന്ന ജഡ്ജിയുടെ ചോദ്യത്തിനായിരുന്നു ഹാദിയയുടെ മറുപടി. ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്ന് ഹാദിയ മറുപടി നല്‍കിയിരുന്നു. 11 മാസമായി മാനസികപീഡനം അനുഭവിക്കുന്നു, മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന ലഭിക്കണം. ഭര്‍ത്താവിനെ കാണണം. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കേട്ടത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.