ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചയ്ക്ക് 1.20 നുള്ള വിമാനത്തില്‍ കൊയമ്പത്തൂരിലേക്ക് തിരിക്കും. ഇവിടെ നിന്നും റോഡ് മാര്‍ഗം സേലത്തേക്ക് തിരിക്കും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഹാദിയയുടെ പിതാവും, മാതാവും സേലത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് വിവരങ്ങള്‍.
തല്‍ക്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.