താന്‍ മുസ്ലീമാണ്, മുസ്ലീമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍

428

ദില്ലി : ഹാദിയ കേസിൽ ഹാദിയയും പിതാവ് അശോകനും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താന്‍ മുസ്ലീമാണെന്നും മുസ്ലീമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. കേസില്‍ ഹാദിയയുടെ പിതാവ് അശോകനും സത്യവാങ്മൂലം സമര്‍പിച്ചു. സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ഹാദിയയെ സിറിയയിലേക്ക് കടത്താനാണ് അവരുടെ ഉദ്ദേശമെന്നും അശോകന്‍ പറയുന്നു. മതം മാറ്റം, ഷെഫിൻ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ‌ നിലപാട് വ്യക്തമാക്കി ഹാദിയയ്ക്ക് സത്യവാങ് മൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ സുപ്രീകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

NO COMMENTS