ഡല്‍ഹി : ഹാദിയ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന അശോകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം ഹാദിയ നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന അശോകന്റെ ആവശ്യമാണ് കോടതി തള്ളിയത്. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.