ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി

271

ന്യൂഡല്‍ഹി : ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ ഹാദിയയുടെ വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ വിവാഹകാര്യം ഒഴികെയുള്ളവയില്‍ എന്‍ ഐ എയ്ക്ക് അന്വേഷണമാകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉച്ചക്ക് രണ്ടു മണിക്ക് ഹ്രസ്വ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കും.

NO COMMENTS