ന്യൂഡല്‍ഹി: ഹാദിയ- ഷഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ ഹര്‍ജിയിലാണ് വിധി. വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിയാന്‍ നിയമതടസമില്ല.