ന്യൂഡല്‍ഹി : ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് പിതാവ് അശോകന്‍. ഷെഫിന്‍ ജഹാന്‍ തീവ്രവാദി തന്നെയാണ്. ഒരു തീവ്രവാദിയുടെ കൂടെ മകളെ വിവാഹം കഴിപ്പിച്ച് വിടാന്‍ ഒരു പിതാവും ആഗ്രഹിക്കില്ലെന്നും അശോകന്‍ പറഞ്ഞു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.