ന്യൂഡല്‍ഹി : ഹാദിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. അച്ഛന് മാത്രമാണ് സംരക്ഷണാവകാശമെന്ന് പറയാനാകില്ലെന്ന്‍ സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നും എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്നും അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.