പാക് ഭീകരന്‍ ഹാഫിസ് സെയ്ദിന്റെ സംഘടനയെ പാകിസ്ഥാന്‍ നിരോധിച്ചു

254

ദില്ലി: പാക് ഭീകരന്‍ ഹാഫിസ് സെയ്ദിന്റെ തെഹ്രിക് ഇ ആസാദി – ജമ്മു ആന്‍ഡ് കാശ്മീര്‍ സംഘടനയെ പാകിസ്ഥാന്‍ നിരോധിച്ചു. പാകിസ്താന്‍ ജൂണ്‍ എട്ടിന് പുറത്തിറക്കിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് തെഹ്രിക് ഇ ആസാദി – ജമ്മു ആന്‍ഡ് കാശ്മീരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ ദേശീയ തീവ്രവാദ വിരുദ്ധ അതോറിറ്റിയുടെ വെബ് സൈറ്റിലാണ് സംഘടനയെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ ഹാവിസ് സെയ്ദ് വീട്ടുതടങ്കലിലാണെന്നാണ് പാകിസ്താന്‍ പറയുന്നത്. ജമാത് ഉത് ദവയെ നീരീക്ഷിക്കപ്പെടുന്ന സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണെന്നും പാക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹാഫിസ് സെയ്ദിന്റെ പുതിയ സംഘടനയെ നിരോധിക്കാനുള്ള പാക് തീരുമാനം അമേരിക്കന്‍ സമ്മര്‍ദത്തെതുടര്‍ന്നാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പാകിസ്താനിലെ ചില ഭീകര ക്യാമ്ബുകള്‍ക്ക് നേര്‍ക്ക് അമേരിക്ക, ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഹാഫിസ് സെയ്ദ് സ്ഥാപിച്ച ഭീകരസംഘടനയെ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിച്ചിരുന്നു. 2001 ല്‍ അമേരിക്ക ലഷക്റിനെ നിരോധനപട്ടികയില്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പാക് നടപടി.

NO COMMENTS