ഇസ്ലാമാബാദ്: ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയീദിന്റെ വീട്ടുതടങ്കലിന്റെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി. നേരത്തേ വിധിച്ച മൂന്നു മാസത്തെ വീട്ടുതടങ്കൽ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. കൂടാതെ പ്രഫ. മാലിക് സഫർ ഇഖ്ബാൽ, അബ്ദുർ റഹ്മാൻ ആബിദ്, ഖാദി കാശിഫ് ഹുസൈൻ, അബ്ദുല്ല ഉബൈദ് എന്നിവരുടെ വീട്ടുതടങ്കലിന്റെറ കാലാവധിയും മൂന്നു മാസത്തേക്ക് നീട്ടി. പാകിസ്താന്റെറ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ശിക്ഷ കാലാവധി നീട്ടിയതെന്ന് സർക്കാർ അറിയിച്ചു.