ലാഹോര്‍ : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി. പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റേതാണ് തീരുമാനം. എന്നാല്‍, ഹാഫിസ് സയീദിന്റെ നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ ബോര്‍ഡ് നീട്ടിയില്ല.