ഇസ്ലാമാബാദ്: ആഗോള ഭീകര പട്ടികയിൽ നിന്നും തന്റെ പേര് നീക്കം ചെയണമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ് യുഎന്നിനോടു ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും സയിദ് അവകാശപ്പെടുന്നു. ഈയിടെയാണ് പാക് ജുഡീഷൽ റിവ്യൂ ബോർഡ് ഉത്തരവിനെ തുടർന്നു വീട്ടുതടങ്കലിൽനിന്നു സയിദ് മോചിതനായത്. 2008ലാണ് ഹാഫിസ് സയിദിനെ യുഎൻ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. രു കോടി ഡോളർ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്ന ഭീകരനാണ് സയിദ്.