ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപട്ടികയിലെ പ്രധാനിയുമായ ഹാഫിസ് സയീദിനെ പൊതുപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണമെന്ന് പാക്ക് കോടതി. ഇയാളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഇയാള്‍ക്കനുകൂലമായി വിധി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇയാളെ ഏറ്റവും അപകടകാരിയായ ഭീകരനെന്ന് വ്യക്തമാക്കിയിരുന്നു. ഹാഫിസ് സയീദിന്റെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.