ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും, ഭീകരസംഘടന ലഷ്കര്‍ നേതാവുമായ ഹാഫിസ് സയീദിനെ പാകിസ്താന് വീട്ടുതടങ്കലിലാക്കി. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ഹാഫിസ് സയീദിനും സംഘടനയ്ക്കും എതിരെ നടപടി എടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം വാഷിങ്ടണ്‍ പാകിസ്താന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ജമാഅത്തുദ്ദാവയെ നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നീക്കങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന് ഹാഫിസ് സയീദ് ട്വിറ്ററില്‍ കുറിച്ചു.