ഇന്ത്യയ്ക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്താണെന്ന് കാണിച്ചുതരാമെന്ന് ഹാഫിസ് സയീദിന്റെ ഭീഷണി

216

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി ജമാഅത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയീദ്. എന്താണ് സര്‍ജിക്കല്‍ ആക്രമണമെന്ന് ഇന്ത്യയെ കാണിച്ചുതരാമെന്നും, പാകിസ്താന്റെ നീക്കത്തെ അമേരിക്കയ്ക്ക് പോലും തടയാനാവില്ലെന്നുമാണ് ഹാഫിസ് സയീദിന്റെ ഭീഷണി. വെള്ളിയാഴ്ച പാകിസ്താനില്‍ ഒരു പരിപാടിയ്ക്കിടെ സംസാരിക്കുമ്ബോഴായിരുന്നു സയീദീന്റെ ഭീഷണി.ഉറി ഭീകരാക്രമണത്തില്‍ 19 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതോടെയാണ് ഭീകരവാദത്തിന് സ്തുതി പാടുന്ന പാകിസ്താനെതിരെയുള്ള നിലപാട് ഇന്ത്യ ശക്തമാക്കിയത്. ഇതിനോടുള്ള പ്രതിഷേധമായിരുന്നു നവംബറില്‍ പാകിസ്താനില്‍ വച്ച്‌ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതായി അറിയിച്ചത്.എന്നാല്‍ ഇന്ത്യ വിട്ടുനിന്നതോടെ അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും സാര്‍ക്ക് ഉച്ചകോടിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു ഇത് സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നതിന്റെ സൂചനയായിരുന്നു.ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കണമെന്നും ഹാഫിസ് സയീദ് ആഹ്വാനം ചെയ്യുന്നു.

NO COMMENTS

LEAVE A REPLY