ലാഹോര്‍ : 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിലെ തോല്‍വിക്ക് പകരമായി കശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്.
ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴി തുറന്ന ഇന്ത്യന്‍ നടപടിക്ക് പ്രതികാരമായാണ് തീരുമാനമെന്നും സയീദ് പറഞ്ഞു.
യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കി ഇന്ത്യയും ബംഗ്ലാദേശും ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹഫീസ് സയീദിന്റെ ഭീഷണി. 166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പിടികൂടാന്‍ ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. 1971ലെ ഇന്ത്യ–പാക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സേന ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒരു ലക്ഷത്തോളം പേരെ യുദ്ധത്തടവുകാരായി ഇന്ത്യ പിടികൂടുകയും ചെയ്തു.