ഹാജി കെ മമ്മദ് ഫൈസി നിര്യാതനായി

247

മലപ്പുറം: ഇ കെ വിഭാഗം എസ്വൈഎസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ മമ്മത് ഫൈസി തിരൂര്‍ക്കാട് നിര്യാതനായി. അദ്ദേഹത്തിന് 68 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് തിരൂര്‍ക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറി, പട്ടിക്കാട് എംഇഎ എന്‍ജിനീയറിംഗ് കോളജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇകെ വിഭാഗം സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ സഹോദരനാണ്.

NO COMMENTS