മലപ്പുറം: ഹജ്ജ് സബ്സിഡിയുടെ ആവശ്യമില്ലെന്നും പണമുള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി. എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍ തന്നെ നിലനിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരക്കില്ലാത്ത സമയത്തു ഇടാക്കുന്ന നിരക്ക് ഹജ്ജ് യാത്രക്കും നല്കാന് വിമാനക്കമ്പനികള്‍ തയ്യാറാകണം. അഞ്ചു കൊല്ലമായി അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് ഹജ്ജിന് പോകാമെന്ന വ്യവസ്ഥ നിലനിര്‍ത്തണമെന്നും ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. എംബാര്‍ക്കേഷന്‍ സൗകര്യം 21 ല്‍നിന്നും 9 ഇടങ്ങളിലേക്കാക്കി ചുരുക്കാനുള്ള ശുപാര്‍ശക്കെതിരെയും കോടതിയെ സമീപിക്കുമെന്നും ഹജ്ജ് കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.